KeralaNEWS

ക്രൈസ്തവ പുസ്തകത്തിനെതിരെ മീഡിയ വണ്ണും മാധ്യമവും!!!

ധ്യകേരളത്തിലെ ഒരു സൺഡേ സ്കൂൾ ക്ലാസിൽ പഠിപ്പിച്ച  പുസ്തകത്തിനെതിരേ പരാതിയുമായി  മീഡിയ വണ്ണും മാധ്യമവും!!!
 ബൈബിൾ പഠനവും ഖുർആൻ പഠനവും രണ്ടും രണ്ടാണെന്നും ഖുറാനും ബൈബിളും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നും തെളിവുകളും റഫറൻസും വെച്ച് സമർദ്ധിക്കുന്ന പുസ്തകത്തിനെതിരെയാണ് പരാതി.
 പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ…
“ആ പാട്ട് കേട്ടപ്പോൾ മുതൽ ഡൊമിനിക് വളരെ ചിന്താകുലനായിരുന്നു.
 പതിവിലും നേരത്തെ അവൻ വീട്ടിലെത്തി സ്കൂൾ ബാഗ് മുറിയിൽ വച്ച് കഴിഞ്ഞ വർഷത്തെ വിശ്വാസ പരിശീലന പുസ്തകം തപ്പിയെടുത്തു.
 പുസ്തകത്തിലൂടെ കണ്ണോടിച്ച് അവൻ ഉറപ്പിച്ചു വിശ്വാസികളുടെ പിതാവായ ‘അബ്രാഹവും’ ‘ഇസഹാക്കും’ ഒക്കെ നമ്മുടെ വിശുദ്ധ ഗ്രന്ഥത്തിൽ ഉള്ളതാണ്.
 അമ്മയുടെ അടുത്തേക്ക് ഓടി ചെന്നിട്ട് അവൻ പറഞ്ഞു ഇന്ന് ഒരു മുസ്ലിം കുട്ടി,
തലയിൽ തട്ടമിടുന്ന കുട്ടി,
നമ്മുടെ പിതാവായ അബ്രഹത്തെ കുറിച്ചും ഇസ്മായീലിനെ കുറിച്ചുമൊക്കെ ഒരു പാട്ടുപാടി.അവരും നമ്മളും ഒന്നാണോ?
 അമ്മ അവനെ പുഞ്ചിരിച്ചുകൊണ്ട് ചേർത്തുനിർത്തി മറുപടി പറയാൻ തുടങ്ങി:
AD എന്നും BC എന്നുമൊക്കെ മോൻ കേട്ടിട്ടില്ലേ..AD ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രൈസ്തവ മതം ഉദ്ഭവിച്ചു.എന്നാൽ ക്രിസ്തുമതം രൂപപ്പെട്ട് 6 നൂറ്റാണ്ടുകൾക്ക് ശേഷമാണ് അതായത് എ ഡി 610 ൽ മാത്രമാണ് ഇസ്ലാംമതം രൂപപ്പെട്ടത്.
ഇനി നമ്മുടെ പഴയനിയമത്തിൽ പറയുന്ന വിശ്വാസികളുടെ പിതാവായ അബ്രഹത്തിന്റെ കാലഘട്ടം ബി സി 2000 ആണ് (ക്രിസ്തുവിന് മുൻപ് )
 അങ്ങനെയെങ്കിൽ വെറും എഡി 610ൽ സ്ഥാപിതമായ ഇസ്ലാം മതവും ക്രിസ്തുമതവും ഒന്നായിരിക്കുമോ?
 അല്ല 2600 വർഷം മുൻപ് പഴയനിയമത്തിൽ കാണുന്ന അബ്രാഹവുമായി എങ്ങനെ അവർക്ക് ബന്ധം അവകാശപ്പെടാൻ കഴിയും?
 ഖുർആനിൽ പറയുന്ന ഇബ്രാഹിമും വിശുദ്ധ ബൈബിളിലെ അബ്രാഹവും രണ്ടു വ്യക്തികളാണ് ഒരാളല്ല!
 ഖുർആനിലുള്ള ഇബ്രാഹിമിന്റെ പിതാവിന്റെ പേര് ‘അസ്സർ’ എന്നാണ്.
ബൈബിളിലെ പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെ പിതാവിന്റെ പേര് ‘തേരഹ്’ എന്നാണ് ( ഉല്പത്തി 11: 28 )
 അതുപോലെ ഈശോയെക്കുറിച്ച് ഖുർആനിൽ 27 പ്രാവശ്യം പറയുന്നു എന്നാണ് അവർ പറയുന്നത് എന്നാൽ അത് ആരാണ്?
 ‘ഈസ ‘ ആണ് ഖുർആനിൽ ഉള്ളത്. അത് ‘ഇമ്രാമിന്റെ’ മകളായ മറിയത്തിന്റെ പുത്രൻ ഈസാ നബിയാണ്.
 പക്ഷേ ബൈബിൾ പ്രകാരം പുതിയ നിയമത്തിലെ മറിയത്തിന് മാതാപിതാക്കൾ ‘യൊവാക്കീമും’ ‘അന്നായും’ ആണ്.
 അതുകൊണ്ടുതന്നെ ബൈബിളിലെ പഴയ നിയമ പുസ്തകവുമായൊ..
 പുതിയ നിയമ പുസ്തകവുമായൊ.. ഖുർആൻ യാതൊരു ബന്ധവുമില്ല.
 ഖുർആനിൽ പറയുന്ന ‘ഈസ’ ഒരു പ്രവാചകൻ മാത്രമാണ്…
 അദ്ദേഹം കുരിശിൽ മരിച്ചിട്ടില്ല…
 ഉത്ഥാനം ചെയ്തിട്ടുമില്ല…
എന്നാൽ ക്രൈസ്തവന്റെ ‘ ഈശോ ‘ ദൈവമാണ് അവിടുന്ന് കുരിശിൽ മരിച്ചു മൂന്നാം നാൾ ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്ന ദൈവമാണ്.
ഇങ്ങനെ പോകുന്നു പുസ്തകത്തിലെ കഥ…..
ഇത് ഇസ്ലാമിനെതിരെ തെറ്റിധാരണ പരത്തുന്നു എന്നാണ് മീഡിയ വണ്ണും മാധ്യമവും പറയുന്നത്.പാഠപുസ്തകം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Back to top button
error: