LocalNEWS

നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉത്ഘാടനം ഈ മാസം

ഇടുക്കി:ഹൈറേഞ്ചിന്റെ കായിക സ്വപ്നങ്ങൾക്ക് ‘ഹൈറേഞ്ച്’ പകർന്ന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉത്ഘാടനം ഈ മാസം അവസാനത്തോടെ നടക്കും.
 കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെയും എം എം മണി എംഎല്‍എയുടെയും ശ്രമഫലമായാണ് ആറേക്കര്‍ ഭൂമി സ്റ്റേഡിയത്തിന് സര്‍ക്കാരില്‍നിന്ന് അനുവദിപ്പിച്ചത്. വിദ്യാഭ്യാസം, റവന്യു, ആരോഗ്യം, ട്രഷറി, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ പക്കലുണ്ടായിരുന്ന ഭൂമിയാണിത്. 400 മീറ്ററുള്ള സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്.

ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ മികവു തെളിയിച്ച നിരവധി പ്രതിഭകളെ ഇടുക്കി സമ്മാനിച്ചിട്ടുണ്ട്.എന്നാൽ ആവശ്യമായ പരിശീലന സൗകര്യം ഇല്ലാത്തത് എന്നും വെല്ലുവിളിയായിരുന്നു. നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയം ഇടുക്കിയുടെ കായിക സ്വപ്നങ്ങളിലേക്കാണ് ഉയരുന്നത്.ഗ്യാലറി, സ്റ്റേജ്, മൈതാനം എന്നിവയുള്‍പ്പെടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിരുന്നു. ദേശീയ നിലവാരമുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട് എന്നിവയും ഇതോടൊപ്പമുണ്ടാകും.

Back to top button
error: