KeralaNEWS

കേരളത്തിലെ 7 പാലങ്ങൾക്ക് 167 കോടി രൂപ 

തിരുവനന്തപുരം: 2023 ഫെബ്രുവരി 15 നും മാർച്ച് 24 നും പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച കത്ത് പ്രകാരം കേരളത്തിലെ 7 പാലങ്ങൾക്ക് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി സിആർഐഎഫ്  ഫണ്ടിൽ നിന്നും 167 കോടി രൂപ അനുവദിച്ചിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ ഫറോക്ക്,  മലപ്പുറം ജില്ലയിലെ കുളത്തൂർ പാലം, അമ്പൂട്ടാൻപൊട്ടി ശാന്തിഗ്രാം പാലം, ചെറയക്കോട് പാലം, പൊൻമുണ്ടം റെയിൽവേ മേൽപാലം, പാലക്കാട് വെങ്ങാനൂർ പാലം, ഇടുക്കി തടിയമ്പാട് പാലം എന്നിവയ്ക്കാണ് പണം അനുവദിച്ചിരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ അടക്കുന്ന ഇന്ധന നികുതിയിൽ നിന്നും സംസ്ഥാനത്തിന് അവകാശപ്പെട്ട തുകയാണ് സിആർഐഎഫ് (CRIF) ആയി നൽകുന്നത്.സംസ്ഥാന സർക്കാർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത് അനുവദിക്കുന്നത്.

Back to top button
error: