KeralaNEWS

ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത് എങ്ങനെ‌ പൊലീസ്‌ പീഡനമാകും: ഏഷ്യാനെറ്റ് ജീവനക്കാരോട് കോടതി

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിർമിച്ച്‌ സംപ്രേഷണം ചെയ്‌ത കേസിൽ ഏഷ്യാനെറ്റ്‌ ന്യൂസിലെ ജീവനക്കാരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്‌ പൊലീസ്‌ പീഡനമാകുന്നതെങ്ങനെയെന്ന്‌ ഹൈക്കോടതി.അന്വേഷണത്തിന്റെ  ഭാഗമായി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകുന്നത്‌  സ്വാഭാവികമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
തുടർച്ചയായി നോട്ടീസ്‌ നൽകുന്നതായി ആരോപിച്ച്‌ ഏഷ്യാനെറ്റ്‌ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ജസ്‌റ്റിസ്‌ എൻ നഗരേഷിന്റെ വാക്കാലുള്ള പരാമർശം.
ചോദ്യംചെയ്യാൻ വിളിപ്പിച്ച്‌ ലേഖകരുടെ ഫോൺ വാങ്ങി വയ്‌ക്കുന്നതായും വൈകിട്ടുവരെ പൊലീസ്‌ സ്‌റ്റേഷനിൽ ഇരുത്തുന്നതായും ഹർജിക്കാർ വാദിച്ചു.എന്നാൽ പ്രതികൾക്ക്‌ കോടതിജാമ്യം മാത്രമേ നൽകിയിട്ടുള്ളൂവെന്നും അന്വേഷണം തടഞ്ഞിട്ടില്ലെന്നും  കോടതി  വ്യക്തമാക്കി .

Back to top button
error: