IndiaNEWS

മുസ്ലിം വ്യാപാരിയെ മർദ്ദിച്ച് കൊന്ന കേസ്; തീവ്രഹിന്ദുസംഘടനാ പ്രവർത്തകനായ പ്രതി അറസ്റ്റിൽ

ബെംഗളുരു: ഗോസംരക്ഷകനെന്ന് അവകാശപ്പെട്ട് മുസ്ലിം വ്യാപാരിയെ മർദ്ദിച്ച് കൊന്ന കേസിലെ പ്രതി പുനീത് കെരെഹള്ളി അറസ്റ്റിൽ.
തീവ്രഹിന്ദുസംഘടനാ പ്രവർത്തകനായ കെരെഹള്ളിയെ രാജസ്ഥാനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഒളിവിൽ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്.
രണ്ടു ലക്ഷം രൂപ ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ പശുക്കടത്ത് ആരോപിച്ചു തല്ലിക്കൊല്ലുകയായിരുന്നു.രാമനഗരയിലെ സാത്തനൂരിലാണ് സംഭവം.കന്നുകാലി കച്ചവടക്കാരന്‍ ഇദ്രീസ് പാഷയാണ് കൊല്ലപ്പെട്ടത്.
 

Back to top button
error: