ചിത്രം:ആദ്യത്തെ മൊബൈൽ ഫോണിനൊപ്പം പുത്തൻ സ്മാർട്ട്ഫോണുമായി മാർട്ടിൻ കൂപ്പർ
യുഎസ് ഗവേഷകനായ മാർട്ടിൻ കൂപ്പർ ആദ്യമായി മൊബൈൽ ഫോൺ അവതരിപ്പിച്ചിട്ട് ഇന്ന് 50 വർഷം തികയുന്നു .1973 ഏപ്രിൽ 3 ആയിരുന്നു അത്. ലോകത്തിൽ വിപ്ലവം സൃഷ്ടിച്ച മോട്ടോറോള ഡൈന ടിഎസി 8000 എക്സ് ഫോൺ ആണ് ആദ്യത്തെ സെല്ലുലാർ ഫോൺ. ഒന്നര കിലോ ഭാരമുള്ള ഫോൺ 10 ഇഞ്ച് നീളമുള്ളതായിരുന്നു. 10 മണിക്കൂറോളമെടുത്ത് ചാർജാകുന്ന ഫോണിന്റെ ബാറ്ററി ചാർജ് 25 മിനിറ്റ് നേരത്തെക്ക് മാത്രമാണ് നീണ്ടുനിന്നത്.
പത്ത് വർഷങ്ങൾക്ക് ശേഷം 1983ലാണ് ഫോൺ വ്യാവസായികാടിസ്ഥാനത്തിൽ പുറത്തിറക്കിയത്.
1995 ജൂലൈയിൽ ഇന്ത്യയിലും പിറ്റേ വർഷം സെപ്റ്റംബറിൽ കേരളത്തിലും മൊബൈൽ ഫോൺ എത്തി.
പുതുതലമുറയുടെ മൊബൈൽ ഉപയോഗം കണ്ട് തനിക്ക് സങ്കടം വരാറുണ്ടെന്നാണ് കൂപ്പർ അടുത്തിടെ പറഞ്ഞത്. ആളുകൾ ഫോണിൽ നോക്കി റോഡ് മുറിച്ച് കടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. അവരുടെ കണ്ണും മനസും അതിനുള്ളിലാണ്. ഇനി അങ്ങനെ കുറേ പേർ മരിച്ചു വീഴും-94 കാരനായ കൂപ്പർ പറഞ്ഞു.