കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട.ഉംറയ്ക്കു പോയി മടങ്ങിവന്ന 4 യാത്രക്കാരിൽ നിന്ന് പിടി കൂടിയത് 3455 ഗ്രാം സ്വർണ്ണം. 2 ദിവസത്തിനിടെ ഇത്തരത്തിൽ ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ ഗസ്ഥരും ചേർന്ന് പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽ നിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന് നു ക്യാപ്സൂളുകളാണ് പിടികൂടിയത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.