കുമരകം: ക്രിയാത്മകമായ ചർച്ചകളിലൂടെ കൂടുതൽ സഹകരിച്ചുനീങ്ങാൻ ആഹ്വാനം ചെയ്ത് ജി 20 ഷെർപ്പമാരുടെ സമ്മേളനം സമാപിച്ചു.ഓണസദ്യയുമുണ്ട് ഷെർപ്പമാരും 120-ഓളം പ്രതിനിധികളും ഇന്നലെ മടങ്ങി.
വ്യാഴാഴ്ച ആരംഭിച്ച യോഗം ശനിയാഴ്ച വൈകീട്ടാണ് പൂർത്തിയായത്.കുമരകം സമ്മേളനം ശരിയായ ട്രാക്കിലാണ് നീങ്ങിയതെന്നും അർഥപൂർണമായ ഫലങ്ങൾ ഉണ്ടാകുമെന്നും ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു.
സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായുള്ള നയരൂപവത്കരണ ചർച്ചകളാണ് കുമരകത്ത്
നടന്നതെങ്കിലും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.