റിയാദ്: വീണു പരിക്കേറ്റതിനെ തുടര്ന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി വ്യവസായി മരിച്ചു.തബൂക്കിൽ വ്യവസായി ആയിരുന്ന വയനാട് തെക്കോടൻ യൂസഫ് ഹാജി (64) ആണ് മരിച്ചത്. ഫ്രഷ് താസജ് ബ്രോസ്റ്റ് ഗ്രൂപ്പ് മാനേജിങ് പാർട്ണറായിരുന്നു.
നാലു ദിവസം മുമ്പ് കടയിൽ വച്ച് വീണ് പരിക്കേറ്റതിനെതുടർന്ന് തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ഹാരിസ് തബൂക്കിലുണ്ട്. ഭാര്യ – ഇത്തീമ. ഹാരിഫ്, സാജിത എന്നിവരാണ് മറ്റുമക്കൾ