റിയാദ്: ഫൈനൽ എക്സിറ്റ് അടിച്ച് നാല് വർഷമായിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്ന തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി. കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.