ന്യൂഡൽഹി: തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരോക്ഷ വിമർശനം.
ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
എന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നുവെന്നും അവർക്ക് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഹുൽ
ഗാന്ധിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസും ബിജെപിയും തമ്മിൽ നടക്കുന്ന പോരിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.