KeralaNEWS

മനോരമയുടെ ലക്ഷണമൊത്ത മറ്റൊരു കള്ളം !!

കോട്ടയം:ഇന്നലെ മനോരമ കൊടുത്ത വാർത്തയിലെ പ്രോഗ്രസ്സ് കാർഡാണ് ഇതോടൊപ്പം കൊടുത്തിരുന്ന ചിത്രം. കുട്ടി ജയിച്ചതിനെ ടീച്ചർ “She passed away “ എന്ന് അതിൽ എഴുതി എന്നതാണ് മനോരമയുടെ ആക്ഷേപം.അതാകട്ടെ 2019-ൽ ഉള്ളതും.

  ഇത് ഏത് രാജ്യത്തെയാണ് ? എന്തായാലും കേരളത്തിലെ അല്ല… കാരണം CHICHEWA എന്ന ഭാഷ മലാവി എന്ന ആഫ്രിക്കൻ രാജ്യത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്. അവരുടെ ഒഫീഷ്യൽ ലാംഗ്വേജ് ആണ് ഈ പറയുന്ന chichewa. കേരളത്തിലോ ഇന്ത്യയിൽ എവിടെയെങ്കിലുമോ ഈ ഭാഷ സ്കൂളുകളിൽ പഠിപ്പിക്കുന്നതായി അറിവില്ല.
 ഏതായാലും ഉദ്ദേശം ഒന്നേയുള്ളൂ ഏതെങ്കിലും രാജ്യത്തെ ഊരും പേരും ഇല്ലാത്ത പ്രോഗ്രസ്സ് കാർഡും കൊണ്ട് വാർത്ത ഉണ്ടാക്കി അത് കേരളത്തിലെ ആണെന്ന് ആളുകളെ കൊണ്ട് തെറ്റിദ്ധരിപ്പിച്ച് നമ്മുടെ അധ്യാപകരുടെ അധ്യാപന നിലവാരം മോശമാണെന്ന് വരുത്തി തീർക്കുക.!!
മനോരമയുടെ ലക്ഷണമൊത്ത മറ്റൊരു കള്ളം എന്നേ പറയാനുള്ളു..

Back to top button
error: