HealthNEWS

അറിഞ്ഞിരിക്കാം, ക്യാൻസർ ചികിത്സയിലെ വ്യാജൻമാരെ

ക്യാൻസർ രോഗം നടന്മാരായ ഇന്നസെന്റിനും ജിഷ്ണുവിനും ഉണ്ടായിരുന്നു.തുടക്കത്തിൽ തന്നെ
രണ്ടു പേരും ചികിത്സതേടി.നാട്ടു വൈദ്യം ഉൾപ്പെടെ പല ഉപദേശങ്ങളുമായി സിനിമാ ലോകത്ത് നിന്നുള്ള സുഹൃത്തുക്കളും പുറത്ത് നിന്നുള്ള ഫാൻസുകാരും അവരെ സമീപിച്ചു.ജിഷ്ണു അതിൽ വീണു പോയി.
ശാസ്ത്രീയ ചികിത്സ നീർത്തി നാട്ടു വൈദ്യത്തിന് പിറകെ ജിഷ്ണു പോയി ഫലമോ മുള്ളു ബ്ലാത്തിക്കും ലക്ഷ്മി തരുവിനും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ലന്നു മാത്രമല്ല ക്യാൻസർ മൂന്നും നാലും ഘട്ടം പിന്നിട്ടു.ഒടുക്കം അദ്ദേഹത്തിന് തന്നെ താൻ ചെയ്ത മഹാ അബദ്ധം മനസിലായി ഫേസ്ബുക്കിൽ എല്ലാം തുറന്നെഴുതി. ഒടുവിൽ മരണത്തെപുൽകി.
എന്നാൽ ഇന്നസെന്റ്  ഈ ഉപദേശങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട്‌ ശാസ്ത്രീയ ചികിത്സ പിൻതുടർന്നു ഇത്രയും നാൾ ജീവിച്ചു. ഇപ്പൊഴുള്ള മരണം പോലും ക്യാൻസർ മൂലമല്ലന്ന മെഡിക്കൽ റിപ്പോർട്ട്  അദ്ദേഹം പിന്തുടർന്ന ശാസ്ത്രീയ ക്യാൻസർ ചികിത്സയുടെ വിജയം തന്നെയാണ്.
ഇനിയും കപട ചികിത്സയുടെ പിറകേ പോയി ജന്മം ഹോമിച്ചു തീർക്കാൻ ആർക്കും ഇടവരരുത്.ക്യാൻസർ ബാധിച്ച ജിഷ്ണുവിന്റെയും ഇന്നസെന്റിന്റെയും തുടർ ജീവിതത്തിലെടുത്ത ഈ തീരുമാനങ്ങൾ ഓർക്കുന്നത് നന്ന്.

Back to top button
error: