ആലപ്പുഴ:പുന്നപ്രയിൽ സഹോദരങ്ങളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര തൈവെളിയിൽ വീട്ടിൽ അനിലിന്റെ മക്കളായ അദ്വൈത്, അനന്തു എന്നിവരാണ് മരിച്ചത്. എട്ട്, ആറ് ക്ലാസിലെ വിദ്യാർത്ഥികളാണ് ഇവർ.
പറവൂർ കുറുവപ്പാടെത്തെ വെള്ളക്കെട്ടിൽ ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇന്നലെ രാവിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോയ ഇരുവരും മടങ്ങി വന്നില്ല.ഏറെനേരത്തെ അന്വേഷണങ്ങൾക്കൊടുവിൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.