കറാച്ചി:ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അന്തിമതീരുമാനമായെന്ന് റിപ്പോർട്ടുകൾ.റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ തന്നെയായിരിക്കും നടക്കുക.എന്നാൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തിലെ വേദിയിലായിരിക്കും നടക്കുന്നത്.പാക്ക് ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ബിസിസിഐയാണ് ഈ വിവരം പുറത്തുവിട്ടത്.
യു എ ഇ, ശ്രീലങ്ക, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന വേദിയാകാൻ സാധ്യതയുള്ള രാജ്യങ്ങൾ. പക്ഷെ ഇന്ത്യയുടെ മത്സരങ്ങളുടെ ആതിഥേയത്വം പാകിസ്ഥാന് തന്നെയായിരിക്കും. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനവും ആതിഥേയരെന്ന നിലയിൽ പാക് ക്രിക്കറ്റ് ബോർഡിന് ലഭിക്കും.
മറ്റുള്ള രാജ്യങ്ങളുടെ മത്സരങ്ങൾ എല്ലാം തന്നെ പാകിസ്ഥാനിലായിരിക്കും നടക്കുക.അതേസമയം ഫൈനലിൽ ഇന്ത്യ പ്രവേശിച്ചാൽ മത്സരം എവിടെ നടക്കുമെന്ന് തീരുമാനമായിട്ടില്ല.