KeralaNEWS

അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചു

കോട്ടയം:തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചു. സംസ്ഥാനത്തുനിന്നുള്ള എതിർപ്പിനെ തുടർന്ന് രണ്ടുവർഷം മുമ്പ് അർജുന്റെ നിയമനം മരവിപ്പിച്ചിരുന്നു. വീണ്ടും തയ്യാറാക്കിയ ഭാരവാഹി പട്ടികയിലാണ് അർജുൻ ഇടം പിടിച്ചത്.
അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് അന്ന് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു.എ കെ ആന്റണിയുടെ മകനേയും അടുത്തിടെ പാർട്ടി ഉത്തരവാദിത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

Back to top button
error: