NEWSPravasi

റമദാൻ പ്രമാണിച്ച്​ ദുബായിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു പ്രവർത്തിക്കും

ദുബായ്:റമദാൻ പ്രമാണിച്ച്​ ദുബായിലെ പാർക്കുകളും വിനോദ കേന്ദ്രങ്ങളും കൂടുതൽ സമയം തുറന്നു  പ്രവർത്തിക്കുമെന്ന് മുൻസിപ്പൽ അധികൃതർ അറിയിച്ചു.സന്ദർശകർക്ക്​ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നതിനാണ്​ ക്രമീകരണം.
ബർദുബൈയിലെയും ദേരയിലെയും റെസിഡൻഷ്യൽ പാർക്കുകൾ രാവിലെ 8 മുതൽ പുലർച്ചെ 1വരെ തുറന്നു പ്രവർത്തിക്കും. സഫാരി പാർക്ക് രാവിലെ 10 മുതൽ രാത്രി 8 വരെ, ക്രീക്ക്(അൽ ഖോർ) പാർക്ക് രാവിലെ 9 മുതൽ രാത്രി 10 വരെ, അൽ മംസാർ പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ, സബീൽ പാർക്ക്, അൽ സഫ പാർക്ക് അൽ മുശ്​രിഫ് നാഷണൽ പാർക്ക് ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും തുറന്നു പ്രവർത്തിക്കും.
കൂടാതെ അൽ മുശ്​രിഫ് നാഷണൽ പാർക്കിലെ മൗണ്ടൻ ബൈക്ക് ട്രാക്ക് രാവിലെ 6.30 മുതൽ വൈകിട്ട് 6 വരെ, ഖുർആൻ പാർക്ക് രാവിലെ 10 മുതൽ രാത്രി 10 വരെ, ഖുആൻ പാർക്കിലെ ‘അത്ഭുത ഗുഹ’യും ഹരിതഗൃഹവും ഉച്ച 1 മുതൽ രാത്രി 9 വരെ,ദുബായ് ഫ്രെയിം രാവിലെ 11 മുതൽ വൈകിട്ട് 7 വരെയും ചിൽഡ്രൻസ്​ സിറ്റി തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 7 വരെയും തുറക്കും.

Back to top button
error: