ഇടുക്കി: നാട്ടുകാരിൽ ആവേശവും അമ്പരപ്പും ഉയര്‍ത്തി ആലിപ്പഴ വര്‍ഷം നെടുങ്കണ്ടം പൊന്നാങ്കാണിക്കു സമീപമാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത വേനൽമഴയിൽ
ആലിപ്പഴം പൊഴിഞ്ഞത്.
വേനലിൽ അപ്രതീക്ഷിതമായെത്തിയ ആലിപ്പഴ വീഴ്ച കൗതുകത്തോടൊപ്പം ആശങ്കയും സമ്മാനിച്ചു.ഉപ്പുചാക്ക് കുടഞ്ഞിട്ടപോലെ പൊഴിഞ്ഞുവീണ ആലിപ്പഴത്തിന് മിക്കതിനും ഒരു വട്ടിനേക്കാൾ വലിപ്പമുണ്ടായിരുന്നു.
ശക്തമല്ലെങ്കിലും ജില്ലയിൽ പലയിടങ്ങളിലും ഇന്നലെ വേനൽ മഴ ലഭിച്ചു.ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.