മുംബൈ:ഇന്ത്യയിൽ കൂടുതൽ വിമാനത്താവളങ്ങൾക്കായി ലേലം വിളി തുടരുമെന്ന് അദാനി എയർപോർട്ട്സ് വ്യക്തമാക്കി.രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾ ലേലത്തിൽ വച്ചാൽ തങ്ങൾ ആദ്യം വിളിക്കുമെന്ന് അദാനി എയർപോർട്ട്സ്
ചീഫ് എക്‌സിക്യൂട്ടീവ് അരുൺ ബൻസാലാണ് പറഞ്ഞത്.ലോകത്തിലെ മുൻനിര എയർപോർട്ട് ഓപ്പറേറ്ററാകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ആറ് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ബിഡ്ഡുകളാണ് അദാനി എയർപോർട്ട്സ് നേടിയത്. അടുത്ത കുറച്ച് വർഷത്തിനുള്ളിൽ ഇന്ത്യ പന്ത്രണ്ടോളം വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്നാണ് പ്രതീക്ഷയെന്നും അരുൺ ബൻസാൽ പറഞ്ഞു.