LIFEMovie

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ‘തമ്പ്’ ഉണരുന്നു; സെമിനാറും എക്സിബിഷനും ഇന്ന്

കോട്ടയം: കോട്ടയത്തിന്റെ സമ്പന്നമായ സിനിമാചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി തിരുനക്കര പഴയ പോലീസ് മൈതാനത്ത് തയ്യാറാക്കുന്ന ‘തമ്പ് ‘ ഇന്നു മുതൽ സജീവമാകും. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി രാവിലെ 10.30ന് ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പുനലൂർ രാജന്റെ അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ നടക്കും. ഛായാഗ്രാഹകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. 11ന് ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്രനിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും.

‘കോട്ടയത്തിന്റെ സിനിമാ ചരിത്രം’ എന്ന വിഷയത്തിൽ മലയാള മനോരമ സീനിയർ അസോസിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, ‘കോട്ടയത്തിന്റെ നിർമ്മാതാക്കൾ, വിതരണക്കാർ, തീയേറ്ററുകൾ’ എന്ന വിഷയത്തിൽ ജൂബിലി ജോയ് തോമസ്, ‘കോട്ടയത്തിന്റെ ചലച്ചിത്ര പ്രവർത്തനം’ എന്ന വിഷയത്തിൽ ജോഷി മാത്യു, ‘സിനിമാ പത്രപ്രവർത്തന ചരിത്രം കോട്ടയത്ത് ‘ എന്ന വിഷയത്തിൽ ഡോ. പോൾ മണലിൽ, ‘കോട്ടയത്തെ ചലച്ചിത്ര പത്രപ്രവർത്തനം’ എന്ന വിഷയത്തിൽ എം.എം. ബാലചന്ദ്രൻ, ‘സാഹിത്യവും സിനിമയും കോട്ടയത്ത്’ എന്ന വിഷയത്തിൽ തേക്കിൻകാട് ജോസഫ്, ‘നടി -നടൻമാർ, തിരകഥാകൃത്തുക്കൾ, സംവിധായകർ’ എന്ന വിഷയത്തിൽ ഡോ. ദിവ്യ എസ്. കേശവൻ, സിനിമ ഫോട്ടോ ജേർണലിസം അനുഭവം എന്ന വിഷയത്തിൽ ചിത്ര കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിക്കും.

Signature-ad

വൈകിട്ട് 5.30ന് അനശ്വര തിയറ്ററിൽ മുറുകുന്ന സെൻസർ, പിടയുന്ന സിനിമ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടക്കും. കെ.പി. ജയകുമാർ മോഡറേറ്ററാകും. സജിൻ ബാബു, രേഖ രാജ്, ഇ.വി. പ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് ഏഴിന് തമ്പിൽ തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും.

Back to top button
error: