LIFEMovie

കോട്ടയം ചലച്ചിത്രമേള: സുവർണചകോരം നേടിയ ‘ഉതമ’ ഇന്ന്

കോട്ടയം: 27-ാമത് കേരള രാജ്യാന്തരചലച്ചിത്രമേളയിൽ(ഐ.എഫ്.എഫ്.കെ.) മികച്ച സിനിമയ്ക്കുള്ള സുവർണചകോരം നേടിയ ‘ഉതമ.’ ഇന്നു കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. രാവിലെ 9.30ന് അനശ്വര തിയറ്ററിലാണ് പ്രദർശനം. ബൊളീവിയൻ സിനിമയായ ഉതമ സംവിധാനം ചെയതത് അലസാൻഡ്രോ ലോയ്സ് ഗ്രിസിയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതി നശീകരണത്തിന്റേയും ആഗോള സന്ദർഭത്തിലേക്ക് വിരൽചൂണ്ടുന്ന ദൃഷ്ടാന്തമായ ഈ സിനിമ ജീവന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആകുലതകളാണ് പങ്കുവെയ്ക്കുന്നത്.

കോട്ടയം രാജ്യാന്തരചലച്ചിത്രമേളയിൽ ഇന്ന്

Signature-ad

അനശ്വര, ആഷ തിയറ്ററുകളിൽ

  • വൈകിട്ട് ആറിന് – ഉദ്ഘാടനചിത്രം: സെയിന്റ് ഒമർ, സംവിധാനം: ആലീസ് ഡയോപ്പ്

അനശ്വര തിയറ്റർ

  • രാവിലെ 9.30 – സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം : ‘ഉതമ’; സംവിധാനം – അലസാൻഡ്രോ ലോയ്‌സ് ഗ്രിസി (രാജ്യാന്തര മത്സരവിഭാഗം)
  • ഉച്ചയ്ക്ക് 12.00 – ചിത്രം: ‘എ റൂം ഓഫ് മൈ ഓൺ’, സംവിധാനം: ലോസബ് സോസോ ബ്ലിയാഡ്സ് (ലോകസിനിമ വിഭാഗം)
  • വൈകിട്ട് 3.00 – ചിത്രം: ടോറി ആൻഡ് ലോകിത, സംവിധാനം: ജീൻ പിയറി ഡാർഡെനെ, ലുക്ക് ഡാർഡെനെ (ലോകസിനിമ വിഭാഗം)

ആഷ തിയറ്റർ

  • രാവിലെ 9.45 – ചിത്രം: നോർമൽ സംവിധാനം: പ്രതീഷ് പ്രസാദ് (മലയാളം)
  • ഉച്ചയ്ക്ക് 12.15 – ചിത്രം: അവർ ഹോം, സംവിധാനം : റോമി മെയ്‌തെ (മണിപ്പൂരി/ഇന്ത്യ)
  • വൈകിട്ട് 3.00 – ചിത്രം: വഴക്ക്, സംവിധാനം: സനൽകുമാർ ശശിധരൻ (മലയാളം)

Back to top button
error: