Breaking NewsKeralaLead NewsNEWS

അടുക്കളയിൽ കയറിക്കൂടിയ മൂർഖനിൽ നിന്നും ഒരു കുടുംബത്തെ രക്ഷിച്ച് വളർത്തു പൂച്ചകൾ; പാമ്പിനെ ഇടം വലം തിരിയാൻ വിടാതെ ഒരു പൂച്ച; മറ്റൊന്ന് അസാധാരണ പെരുമാറ്റത്തിലൂടെ വീട്ടുകാരെ വിവരമറിയിച്ചു!

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ, വളർത്തുമൃ​ഗങ്ങൾ പ്രത്യേകിച്ച് പൂച്ചകൾ പാമ്പുകളെ കൈകാര്യം ചെയ്ത് ഉടമകളുടെ ജീവൻ രക്ഷിച്ച വാർത്തകൾ കൗതുകമുണർത്താറുണ്ട്. അത്തരത്തിലുള്ള ഒരു അസാധാരണ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിൽ നടന്നത്.വടകര മന്തരത്തൂര്‍ സ്വദേശിനിയായ കുഴിച്ചാലില്‍ സുനിതയുടെ വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ ജാഗ്രത ഒരു കുടുംബത്തെ അടുക്കളയിൽ കയറിക്കൂടിയ പാമ്പിൽ നിന്നും രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സുനിത വീട്ടിന് പുറത്തു വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറി. ഇത് ശ്രദ്ധയിൽപ്പെട്ട വീട്ടിലെ പൂച്ചകൾ പാമ്പിന്റെ പിന്നാലെ കൂടി. പാമ്പ് അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് സമീപം നീണ്ടു നിവർന്ന് കിടന്നു. ഒരു പൂച്ച പാമ്പിന് സമീപം തന്നെ കാവലിരിക്കുകയും മറ്റൊരു പൂച്ച സുനിതയുടെ അടുത്തെത്തി അസ്വാഭാവികമായി പെരുമാറി വീട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ സുനിതയും കുടുംബവും പരിശോധിച്ചപ്പോഴാണ് അടുക്കളയിൽ വലിയ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും വാർഡ് മെമ്പറെയും വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ സ്‌നേക്ക് റെസ്ക്യൂവർ അമീർ പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റി. വളർത്തുപൂച്ചകളുടെ ജാഗ്രതയും സമയോചിതമായ മുന്നറിയിപ്പുമാണ് കുടുംബത്തെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടുകാർ പറയുന്നു.

Back to top button
error: