ഫീല്‍ഡിങ് അറിയില്ലേ? അതോ പണിയെടുപ്പിക്കാത്തതോ?; വൈഭവ് ഇംപാക്ട് പ്ലെയറായി കളിക്കുന്നതിന് കാരണമിത്; രാജസ്ഥാന്റെ കൃത്യമായ ഗെയിം പ്ലാന്‍

ഐപിഎല്ലില്‍ തകര്‍ത്തടിക്കുമ്പോഴും വൈഭവ് സൂര്യവംശി ഇംപാക്ട് താരമായി കളിക്കുന്നതിനെ പറ്റി പലകോണില്‍ നിന്നും ചോദ്യമുയരുന്നുണ്ട്. ബാറ്റ് മാത്രം ചെയ്ത് ഫീല്‍ഡിങിന് ഇറക്കാതെയുള്ള രാജസ്ഥാന് റോയല്‍സിന്റെ ഗെയിം പ്ലാനിന് പിന്നില്‍ കൃത്യമായ കാരണമുണ്ട്.
വൈഭവ് മോശം ഫീല്‍ഡറായതു കൊണ്ടല്ല ബാറ്റിങില്‍ കൂടുതല്‍ റിസള്‍ട്ട് കിട്ടാനാണ് രാജസ്ഥാന് റോയല്‍സ് വൈഭവിനെ ഇംപാക്ട് പ്ലെയറാക്കുന്നത്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങുമ്പോള്‍ വൈഭവിനെ ഫ്രഷ് ആയി ലഭിക്കാനാണ് രാജസ്ഥാന് വൈഭവിനെ ഫീല്‍ഡിങില്‍ നിന്നും ഒഴിവാക്കുന്നത്. ഇത് ടീമിന് ഗുണം ചെയ്തിട്ടുണ്ടെന്ന് സഹ പരിശീലകന് ട്രെവർ പെന്നി പറഞ്ഞു.
‘അതിനര്‍ഥം അവന് മോശം ഫീല്‍ഡര്‍ ആണെന്നല്ല, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കുന്നതാണ്. ചിലപ്പോള്‍ ടീമില്‍ വൈഭവിനേക്കാള്‍ മികച്ച ഫീല്ഡര്മാറുണ്ടായിരിക്കും. സത്യസന്ധമായി പറഞ്ഞാല്‍ ൈവഭവിനെ ഫ്രഷായി ബാറ്റിങിന് ലഭിക്കാന്‍ വേണ്ടിയാണിത്’ എന്നാണ് ട്രെവർ പെന്നി പറഞ്ഞത്. വൈഭവ് നന്നായി ക്യാച്ചെടുക്കുമെന്നും നന്നായി മൂവ് ചെയ്യാനും ഡൈവ് ചെയ്യാനും പന്തിന്റെ പോക്ക് മുൻകൂട്ടി മനസ്സിലാക്കാനും വൈഭവിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
15 കാരന് വൈഭവ് 13 മത്സരങ്ങളില്‍ നിന്നും 579 റണ്‍സാണ് ഇതുവരെ നേടിയത്. 44.53 ആണ് ശരാശരി. മൂന്നു അര്‍ധ സെഞ്ചറി നേടിയ വൈഭവിന്റെ സ്ട്രൈക്ക് റേറ്റ് 236.32 ആണ്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന് റോയല്സിന്രെ അവസാന ലീഗ് മത്സരം. ജയിച്ചാല്‍ ടീമിന് പ്ലേ ഓഫിലേക്ക് എത്താം.
#VaibhavSooryavanshi, #RajasthanRoyals, #IPL2026, #TrevorPenney, #ImpactPlayer, #MumbaiIndians, #RRvsMI, #IPLPlayoffs, #CricketNews, #IndianPremier League, #CricketUpdates, #YouthTalent, #T20Cricket, #SportsNewsKerala, #DailyhuntTrending, #GoogleNewsIndia, #BreakingNewsSports, #വൈഭവ്സൂര്യവംശി, #രാജസ്ഥാൻറോയൽസ്, #ഐപിഎൽ2026, #ക്രിക്കറ്റ്വാർത്തകൾ, #ട്രെവർപെന്നി






