റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം സംബന്ധിച്ച കോടതി ഉത്തരവ് കോടതിയുടെ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. കേസ് ഡിസംബര്‍ 30-ന് വ്യാഴം രാവിലെ 11:30-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
അനുകൂല തീരുമാനം ഉണ്ടായാല്‍ 18 വര്‍ഷത്തിന് ശേഷം റഹീം ജയില്‍മോചിതനാകും. സ്വദേശി ബാലന്‍ മരണപ്പെട്ട സംഭവത്തില്‍ 2006 ഡിസംബര്‍ 24-നാണ് അബ്ദുള്‍ റഹീമും ബന്ധു മുഹമ്മദ് നസീറും അറസ്റ്റിലാകുന്നത്. പത്തുവര്‍ഷത്തെ തടവിന് ശേഷം മുഹമ്മദ് നസീറിന് ജാമ്യം അനുവദിച്ചിരുന്നു. 34 കോടിയോളം രൂപ ദയാധനം നല്‍കിയ ശേഷമാണ് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്.
18 വര്‍ഷത്തെ സൗദി ജയില്‍ വാസത്തിന് അറുതി? അബ്ദുല്‍ റഹീമിന്റെ കേസില്‍ വിധി മൂന്നു മണിക്ക്