മുണ്ടക്കയം: ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം.
സംഭവത്തിൽ അയൽവാസി ഒണക്കയം ബിജോയ് (43) ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഇയാൾ മാനസിക രോഗത്തിന് മുൻപ് ചികിത്സ തേടിയിട്ടുള്ളതായും പറയുന്നു.