KeralaNEWS

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ സിനിമ, സീരിയല്‍ ഷൂട്ടിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സിനിമ, സീരിയല്‍ ഷൂട്ടിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു.പ്രതിദിനം 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ഇനിമുതല്‍ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും ഷൂട്ടിങിന് അനുവാദം നല്‍കാനുള്ള അധികാരം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാര്‍ക്കായിരിക്കും. മുമ്ബ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു ഷൂട്ടിങിന് അനുവാദം നല്‍കിയിരുന്നത്.

ഡോക്യുമെന്ററി ഷൂട്ടിങ് നിരക്ക്, വാണിജ്യ ഫോട്ടോഗ്രഫി നിരക്ക് എന്നിവ പ്രതിദിനം 5000 രൂപയില്‍ നിന്നും 7,500 രൂപയാക്കി ഉയര്‍ത്തി. വാണിജ്യ ചിത്രങ്ങള്‍ക്കുള്ള സെക്യുരിറ്റി ഡിപ്പോസിറ്റ് 15,000 രൂപയില്‍ നിന്ന്് 25,000 രൂപയായും ഡോക്യുമെന്ററിക്കും കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രഫിക്കുമുള്ള ഡിപ്പോസിറ്റ് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായും വര്‍ധിപ്പിച്ചു. എന്നാല്‍ വാണിജ്യ ഫോട്ടോഗ്രഫിക്കുള്ള ഡിപ്പോസിറ്റ് 10,000 രൂപ തന്നെയാണ്. ഈ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

അതേസമയം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ഷൂട്ടിങ് സൗജന്യമായി തന്നെ തുടരും. ഇവര്‍ക്ക് ഡിപ്പോസിറ്റ് ആവശ്യമില്ല. ഷൂട്ടിങിന് ജില്ലാതല ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമാണ്.

Back to top button
error: