KeralaNEWS

സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ 900 കോടി അനുവദിച്ചു

തിരുവനന്തപുരം:സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ 900 കോടി അനുവദിച്ചു.സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിങ്കളാഴ്ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും.

1600 രൂപ വീതം 60 ലക്ഷം പേര്‍ക്ക് പെൻഷൻ ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍  അറിയിച്ചു. നിലവില്‍ സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തില്‍ മൂന്ന് മാസത്തെ കുടിശ്ശികയാണുള്ളത്.

അതേസമയം പെൻഷൻ വിതരണത്തിന് കേന്ദ്രം നൽകേണ്ട 475 കോടിയോളം രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി കിട്ടിയിട്ടില്ലെന്നോം സംസ്ഥാനം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് നൽകാൻ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

Back to top button
error: