KeralaNEWS

വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിൻ്റെ  കാലാവധി എത്രയെന്ന് അറിയാമോ ?

വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിൻ്റെ (PUCC ) കാലാവധി സംബന്ധിച്ച് നിരവധിയാളുകൾ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്…..
വാഹനങ്ങൾ Emission Norms ൻ്റെ അടിസ്ഥാനത്തിൽ പ്രധാനമായും 6 വിഭാത്തിൽപ്പെടുന്നു.
1. ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്.
2. ഭാരത് സ്റ്റേജ് I (BS – I)
3. ഭാരത് സ്റ്റേജ് II (BS – II)
4. ഭാരത് സ്റ്റേജ് III (BS – III)
5. ഭാരത് സ്റ്റേജ് IV (BS – IV)
6. ഭാരത് സ്റ്റേജ് VI (BS – VI)
ആദ്യ 4 വിഭാത്തിൽപ്പെട്ട എല്ലാ വാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്.
BS IV വാഹനങ്ങളിൽ 2 വീലറിനും 3 വീലറിനും (പെട്രോൾ മാത്രം) 6 മാസം
BS IV ൽപ്പെട്ട 3 വീലറും (ഡീസൽ ) കൂടാതെ മറ്റ് എല്ലാ വാഹനങ്ങൾക്കും 1 വർഷം
BS VI ൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും 1 വർഷം
കൺസ്ട്രക്ഷൻ വാഹനങ്ങൾ , എർത്ത് മൂവിംഗ് വാഹനങ്ങൾ മുതലായവ ഒഴികെ ഇപ്പോൾ വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.
ഏത് വാഹനത്തിനും registration date മുതൽ ഒരു വർഷം വരെ PUCC ആവശ്യമില്ല – ഒരു വർഷത്തിനു ശേഷം നിശ്ചിത ഇടവേളകളിൽ PUCC എടുക്കേണ്ടതാണ്.
Electric വാഹനങ്ങൾക്ക് PUCC ബാധകമല്ല.

Back to top button
error: