ജോസഫ് മാഷിന്റെ “കൈപ്പത്തി”യുടെ പോലും വിലയില്ലാതെ പോയ നാലു പാവം യഹോവാസാക്ഷികൾ!
1. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്
2. തൊടുപുഴ സ്വദേശി കുമാരി പുഷ്പൻ
3. മലയാറ്റൂർ സ്വദേശി ലിബിന (12 വയസ്സ്)
4. കളമശേരി സ്വദേശി മോളി ജോയ്
കൊലയാളിയുടെ പേരു “ഡൊമിനിക് മാർട്ടിൻ” എന്നായതുകൊണ്ട് മാത്രം മലയാളമാധ്യമങ്ങൾ ഒറ്റ ദിവസം കൊണ്ട് മറന്നുകളഞ്ഞ കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാലു മനുഷ്യർ!
കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ 19 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.രണ്ടുപേരുടെ നില ഗുരുതമായി തുടരുന്നു.
അതേസമയം സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്ററിൽ കഴിഞ്ഞദിവസം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നും മറ്റുള്ളവരുടെ സഹായമില്ലെന്നുമാണ് തെളിവെടുപ്പിനിടെയും പ്രതി ആവർത്തിച്ചത്. ബോംബ് വെച്ചതെങ്ങനെയെന്നും ഹാളിലേക്ക് കയറിപ്പോയ വഴിയും തിരിച്ച് സ്കൂട്ടറിൽ മടങ്ങിയ വഴിയും പ്രതി പോലീസിന് കാണിച്ചുകൊടുത്തു.
ഒക്ടോബർ 29-ന് രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമുമ്പോൾ 2400 ഓളം ആളുകൾ ഹാളിലുണ്ടായിരുന്നു.