ബംഗളൂരു: ബംഗളൂരുവില്‍നിന്ന് നാട്ടിലേക്കുപോകവേ ഹൃദയാഘാതത്തെത്തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ തില്ലങ്കേരി മാമ്ബറത്തെ പാറമ്മേല്‍ രാജേഷാണ് (45) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ബസ് ഹുന്‍സൂരില്‍ എത്തിയപ്പോള്‍, രാജേഷിന് അനക്കമില്ലാത്തത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നിയ സഹയാത്രികരും ജീവനക്കാരും ആശുപത്രിയില്‍
എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പിതാവ്: പരേതനായ ശ്രീധരന്. മാതാവ്: പാറമ്മേല്‍ ശാന്ത. മൃതദേഹം ഹുന്‍സൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.