KeralaNEWS

അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമുകൾ വിതരണത്തിന്

കൊച്ചി:2022-23 അധ്യയന വർഷം അവസാനിക്കുന്നതിനു മുൻപ് അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യുന്നതിനുള്ള
നടപടികൾ കൈക്കൊണ്ട് സർക്കാർ. യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്നലെ വിലയിരുത്തി.
25-ന് രാവിലെ 11-ന് ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കൈത്തറി യൂണിഫോം നൽകിയാണ് ഉദ്ഘാടനം.സ്കൂളിനു സമീപത്തുള്ള ഏലൂർ മുനിസിപ്പൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി, മന്ത്രി പി. രാജീവ് തുടങ്ങിയവർ പങ്കെടുക്കും. ബി.പി.സി.എല്ലിന്റെ സഹായത്തോടെ 95,61,502 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: