KeralaNEWS

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര മാറ്റി, എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും മുഖ്യമന്ത്രിയും നാളെ ചെന്നൈയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ സന്ദർശനം നീട്ടി. രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശത്തിനായി ഇന്ന് രാത്രിയോടെ ഫിൻലിൻഡിലേക്ക് യാത്ര തിരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഒക്ടോബർ രണ്ടു മുതൽ 12 വരെ ഫിൻലൻഡ്, നോർവേ, യു.കെ. എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ രാവിലെ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം.

Back to top button
error: