LocalNEWS

തെരുവുനായ്ക്കള്‍ ആക്രമിച്ച് കുഴിയില്‍ച്ചാടിച്ച പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

തൃശൂര്‍: എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ തെരുവുനായ്ക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 8 ന് കുട്ടഞ്ചേരി പാടശേഖരത്തിലാണ് സംഭവം. സമീപത്തെ വനത്തില്‍ നിന്ന് കൂട്ടം തെറ്റി നാട്ടിലിറങ്ങിയ പുള്ളിമാനെ പത്തോളം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി നായ്ക്കളെ തുരത്തിയെങ്കിലും മാന്‍ പാടത്തെ കുഴിയില്‍ വീണു.

പരുക്കേറ്റ മാനിനെ നാട്ടുകാര്‍ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തി കൊണ്ടു പോയി. അകമലയിലെ വനം വകുപ്പ് വെറ്ററിനറി ക്ലിനിക്കില്‍ ചികിത്സ നല്‍കിയ ശേഷം വനത്തില്‍ വിട്ടയച്ചു. തിച്ചൂര്‍, കുട്ടഞ്ചേരി പ്രദേശങ്ങളില്‍ വനത്തില്‍നിന്നും നാട്ടിലെത്തുന്ന മൃഗങ്ങളെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതു പതിവാണ്.

 

Back to top button
error: