NEWS

ഇനി 50 ദിവസം;ലയണല്‍ മെസ്സിയും സംഘവും ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് പ്രവചനം

ദോഹ : ഖത്തർ ലോകകപ്പിന് പന്തുരുളാൻ 50 ദിവസം മാത്രം ബാക്കി നിൽക്കെ ലയണല്‍ മെസ്സിയും സംഘവും ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് പ്രവചനം.

ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കറുടെതാണ് പ്രവചനം.അർജന്റീയൻ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും ഖത്തറില്‍ കപ്പ് ഉയര്‍ത്തുമെന്നാണ് ജോക്കിം ക്ലെമെന്റ് എന്ന ബ്രോക്കറുടെ പ്രവചനം.

2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയും, 2018 റഷ്യ ലോകകപ്പില്‍ ഫ്രാന്‍സും വിജയിക്കുമെന്ന് കെമെന്‍റ് കൃത്യമായി പ്രവചിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിന്‍റെ പ്രവചനത്തെ ഫുട്ബാള്‍ ആരാധകര്‍ വിശ്വാസത്തിലെടുക്കാന്‍ തുടങ്ങിയത്. ഖത്തര്‍ മണ്ണിലെ കലാശപ്പോരില്‍ ഹാരി കെയ്നിന്‍റെ ഇംഗ്ലണ്ടായിരിക്കും എതിരാളികളെന്നും അദ്ദേഹം പറയുന്നു.

 

 

നെയ്മറിന്‍റെ ബ്രസീല്‍, എംബാപ്പെയുടെ ഫ്രാന്‍സ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവയെല്ലാം ലോകകപ്പ് ഫേവറിറ്റുകളില്‍ മുന്നിലാണ്.എന്നാല്‍ കെമെന്‍റിന്‍റെ പ്രവചനം ഫലിക്കണേയെന്ന പ്രാര്‍ഥനയിലാണ് ലാറ്റിനമേരിക്കന്‍ രാജ്യത്തിന്‍റെയും മെസ്സിയുടെയും ആരാധകര്‍.

Back to top button
error: