NEWS

നവരാത്രി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി പ്രഖ്യാപിച്ചു.
നവരാത്രിയോടനുബന്ധിച്ചാണിത്.ഇതോടെ പൂജപ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധിനൽകിയിരുന്നു.
ശനിയും ഞായറും ചേരുന്നതോടെ തുടർച്ചയായ 5 ദിവസത്തെ അവധിയായിരിക്കും ഫലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭിക്കുക.

Back to top button
error: