NEWS

പോപ്പുലര്‍ ഫ്രണ്ട്-ആര്‍.എസ്.എസ് താരതമ്യം കപട മതേതരത്വം: വി. മുരളീധരന്‍

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍.എസ്.എസിനെയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് (ഇന്ത്യന്‍ നാഷനല്‍ ലീഗ്) ബന്ധമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യത്ത് മതഭീകരസംഘടനകള്‍ക്ക് ഫണ്ട് നല്‍കി സഹായിക്കുന്ന സംഘടനയാണ് ഐഎന്‍എല്‍. പിഎഫ്‌ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷന്‍. ഐ.എന്‍.എല്ലിനെ മന്ത്രിസഭയില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളും പോലീസ് നിരീക്ഷണത്തിലാണ്.

 

Back to top button
error: