KeralaNEWS

എകെജി സെൻ്റര്‍ ആക്രമണം ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ വിട്ടു

എകെജി സെൻ്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതി ജിതിനെ പൊലീസ് കസ്റ്റഡിയില്‍ കോടതി വിട്ടു. 3 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി ആക്രമണത്തിനുപയോഗിച്ച വാഹനം കണ്ടെത്തണം, സ്‌ഫോടകവസ്തു വാങ്ങിയ സ്ഥലം കണ്ടെത്തണം ഈ സാഹചര്യത്തില്‍ പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. ഒരു ദിവസത്തേക്ക് മാത്രം കസ്റ്റഡിയില്‍ വിട്ടാല്‍ മതിയെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. അതേസമയം ജിതിൻ്റെ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും.

ഇന്നലെയായിരുന്നു എകെജി സെൻ്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. തുടര്‍ന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂണ്‍ മുപ്പതിന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അക്രമി എകെജി സെൻ്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ എകെജി സെൻ്ററില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

Back to top button
error: