CrimeNEWS

യു.കെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കേരളത്തിലേക്ക് മുങ്ങിയ വിരുതന്‍ പിടിയില്‍

പാലാ: യു.കെയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം നാട്ടിലേക്ക് മുങ്ങിയ കേസിലെ പ്രതി പിടിയില്‍. മേലുകാവുമറ്റം നെല്ലന്‍കുഴിയില്‍ ജോസി ജോസഫിനെ (55) മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബ്രിട്ടണില്‍ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു സംഭവം.

തുടര്‍ന്ന് നാട്ടിലെത്തി മറ്റൊരു പേരില്‍ തൊടുപുഴയില്‍ ഹോംനഴ്‌സായി ജോലി ചെയ്യുകയുമായിരുന്നു.

ഇന്റര്‍ പോളിന്റെ ആവശ്യപ്രകാരം ഡല്‍ഹി പട്യാല കോടതി ഇയാള്‍ക്കെതിരേ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

 

Back to top button
error: