NEWS

അറസ്റ്റിലായത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ്; സ്കൂട്ടറിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം രക്ഷപെട്ടത് കെഎസ്ഇബി ബോർഡ് വച്ച കാറിൽ

തിരുവനന്തപുരം: എകെജി സെന്ററിന് സ്ഫോടകവസ്തു എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ്  ജിതിന്‍. ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
 

സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.

ഡിയോ സ്‌കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിന്‍ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട് അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. അതിന്റെ പിന്നില്‍ ഗൗരീശ പട്ടത്ത് വെച്ച്‌ ഒരു കാറാണുള്ളത്. വാഹനം പരിശോധിച്ചപ്പോള്‍ ഇത് കെഎസ്‌ഇബിയുടെ ബോര്‍ഡ് വെച്ച കാറാണെന്നും ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി.കാറിന്റെ ഡിക്കിയും തുറന്ന നിലയിലായിരുന്നു.

സ്‌ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്‌കൂട്ടറിലാണ്. അതിന് ശേഷം സ്‌കൂട്ടര്‍ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോള്‍ ഫോണിലെ വിശദാംശങ്ങള്‍ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍.
അതേസമയം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
കള്ളപ്രചാരകര്‍ക്കുള്ള മറുപടിയാണ് ക്രൈംബ്രാഞ്ച് നടപടിയെന്നും ആക്രമണം ഒരാള്‍ ഒറ്റയ്ക്ക് ചെയ്തതല്ല, പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തുമെന്നും എം.വി ഗോവിന്ദന്‍ സംഭവത്തില്‍ പ്രതികരിച്ചു.
‘എ.കെ.ജി സെന്റര്‍ ആക്രമണം നടന്നപ്പോള്‍ സി.പി.ഐ.എം തന്നെ ചെയ്യിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ആക്രമണം ആസൂത്രണം ചെയ്തവരിലേക്ക് എത്താതിരിക്കാന്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതൊരാള്‍ ഒറ്റയ്ക്ക് ചെയ്ത സംഭവമല്ല. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്തും. എല്ലാ തരത്തിലുള്ള കള്ളപ്രചാരകര്‍ക്കുമുള്ള മറുപടിയാണിത്’- അദ്ദേഹം പറഞ്ഞു.

Back to top button
error: