NEWS

കൂട്ടബലാത്സംഗത്തിന് ശേഷം 15 കാരി നഗ്നയായി നടന്നത് 2 കിലോമീറ്റർ!!

ക്നൗ : കൂട്ടബലാത്സംഗത്തിന് ശേഷം രക്തമൊലിപ്പിച്ച്‌ രണ്ട് കിലോമീറ്ററുകളോളം നഗ്നയായി നടന്നുപോകേണ്ടിവന്ന പതിനഞ്ചുകാരിയുടെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍.
ആളുകള്‍ നോക്കി നില്‍ക്കെ തെരുവിലൂടെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്ന അവളെ കണ്ടുനിന്നവര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, പലരും മൊബൈലില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്ന തിരക്കിലുമായിരുന്നു. പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ക്രൂരമായ സംഭവം നടന്നത്.

പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവി ഹേമന്ദ് കുറ്റിയാലിനെ കണ്ട് പരാതി നല്‍കുന്നത് വരെ തങ്ങളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പ്രതികളുടെ ബന്ധുക്കള്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

സംഭവ ദിവസം അയല്‍ ഗ്രാമത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.അവിടെ വച്ച്‌ അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയടെ കരച്ചില്‍ കേട്ട് ഗ്രാമത്തിലെ ഒരാള്‍ ഓടി വന്നതോടെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ടാണ് ഇവർ പോയത്.

Back to top button
error: