KeralaNEWS

എൺപത്തിയൊമ്പതാം വയസിലേക്ക്‌ കടക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് ആശംസ അറിയിച്ച് എം വി ​ഗോവിന്ദൻ മാസ്റ്റർ

എൺപത്തിയൊമ്പതാം വയസിലേക്ക്‌ കടക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് ആശംസ അറിയിച്ച് എം വി ​ഗോവിന്ദൻ മാസ്റ്റർ. മ​ധുവിന്റെ വീട്ടിലെത്തിയാണ് അ​ദ്ദേഹം ആശംസകൾ അറിയിച്ചത്.മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീന്‍ ആണ് മധുവിന്റെ അഭിനയ ജീവതത്തിലും വഴിത്തിരിവുണ്ടാക്കിയത്.

അഭിനയത്തിനു പുറമെ സംവിധായകന്‍, നിര്‍മാതാവ്,സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, തുടങ്ങിയ റോളുകളിലും തിളങ്ങി. ഭാര്‍ഗവി നിലയം, ഏണിപ്പടികള്‍, ഓളവും തീരവും ,സിന്ദൂരച്ചെപ്പ് ,ഇതാ ഇവിടെ വരെ, നഖങ്ങള്‍, അസ്തമയം, എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളെ മധു അവതരിപ്പിച്ചു. 1970 ല്‍ പുറത്തിറങ്ങിയ ‘പ്രിയ’ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് സിന്ദൂരച്ചെപ്പ് ,നീലക്കണ്ണുകള്‍, തീക്കനല്‍ എന്നിവയുള്‍പ്പെടെ പതിനാലോളം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

 

Back to top button
error: