NEWS

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും

ബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലെ തടാകങ്ങള്‍ (വാദികള്‍) ഇതേത്തുടർന്ന് നിറഞ്ഞൊഴുകി.
 

മലവെള്ളപ്പാച്ചലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അല്‍ഐനിലുമാണു കനത്ത മഴ പെയ്തത്.

സമീപ പ്രദേശങ്ങളിലായി നിര്‍ത്തിയിട്ട ഒട്ടേറെ വാഹനങ്ങളും ഒലിച്ചുപോയി. ഈ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ട്.

 

 

മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളം പമ്ബു ചെയ്താണ് വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് നീക്കിയത്. മഴ പെയ്തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞിട്ടുണ്ട്.


Back to top button
error: