BusinessTRENDING

റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം

ൺലൈൻ ഇടപാടുകളുടെ കാലമാണ് ഇത്. ഗൂഗിൾ പേയും പേടിഎമ്മും ഫോൺ പേയും ഇടപാടുകളെ സുഗമമാക്കകനുള്ള മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. എന്നാൽ ഇതുവരെ ഡെബിറ്റ് കാർഡിലെ പണം മാത്രമായിരുന്നു യൂപിഐ ഉപയോഗിച്ച് നല്കാൻ സാധിച്ചിരുന്നത്. അതായത് നിങ്ങളുടെ കൈയിൽ പണം ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് സാധന സേവനങ്ങൾ ഉപയോഗിക്കാം. ഗ്രാമങ്ങളിൽ വരെ ഇപ്പോൾ ക്യൂ ആർ കോഡുകൾ നിരന്നു കഴിഞ്ഞു. സ്കാൻ ചെയ്ത പണം നല്കാൻ എല്ലാവരും ശീലിച്ചും കഴിഞ്ഞു. എന്നാൽ, ഒരു ചായ കുടിക്കാൻ അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ വഴി പണം നൽകാം. യു‌പി‌ഐ ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാർഡ് ആർബിഐ അവതരിപ്പിച്ചു കഴിഞ്ഞു.

യു‌പി‌ഐ നെറ്റ്‌വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി വായ്‌പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലൂടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്. യു‌പി‌ഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ റുപേ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതോടെ പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കൾക്കാണ് ആദ്യം പ്രയോജനം ലഭിക്കുക.

ക്രെഡിറ്റ് കാർഡ് വായ്പകൾ വർദ്ധിച്ചു വരുന്നുണ്ടെന്നും ഒപ്പം യുപിഐ സൗകര്യം കൂടി ലഭ്യമാകുമ്പോൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പ വർദ്ധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.ഡിജിറ്റൽ ഇടപാടുകളുടെ അളവിലും മൂല്യത്തിലുമുള്ള വർധന സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

2022 ജൂലൈയിലെ കണക്കനുസരിച്ച് 338 ബാങ്കുകളാണ് യുപിഐ സേവനങ്ങൾ നൽകുന്നത്. ആർബിഐയുടെ പ്രതിമാസ ഡാറ്റ അനുസരിച്ച്, ഈ വർഷം ഏപ്രിലിലെ യുപിഐ ഇടപാട് 9.83 ലക്ഷം കോടിയിൽ നിന്ന് ഓഗസ്റ്റിൽ 10.73 ലക്ഷം കോടിയായി ഉയർന്നു. അതുപോലെ പോയിന്റ് ഓഫ് സെയിൽ ടെർമിനൽ വഴിയുള്ള ക്രെഡിറ്റ് കാർഡ് ചെലവ് ഈ വർഷം ഏപ്രിലിൽ 29,988 കോടി രൂപയിൽ നിന്ന് ഓഗസ്റ്റിൽ 32,383 കോടി രൂപയായി ഉയർന്നു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ക്രെഡിറ്റ് കാർഡ് ചെലവ് ഏപ്രിലിൽ 51,375 കോടി രൂപയായിരുന്നത് ഓഗസ്റ്റിൽ 55,264 കോടി രൂപയായി ഉയർന്നു.

Back to top button
error: