NEWS

കെ സുരേന്ദ്രന്റെ കസേര തെറിക്കും; അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: കേരളത്തിൽ ബിജെപി പിന്നോക്കം പോകുന്നതിൽ രോഷംപൂണ്ട് ദേശീയനേതൃത്വം.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ തൽസ്ഥാനത്ത് നിന്ന് നീക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.
രണ്ടാഴ്ച മുൻപ് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ഇക്കാര്യം മറച്ചുവച്ചില്ല.സ്വകാര്യ സന്ദര്‍ശനത്തിന് ചെന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കാണാന്‍ പോലും അമിത് ഷാ വിസമ്മതിച്ചു.

ദക്ഷിണേന്ത്യന്‍ കൗണ്‍സിലിനെത്തിയപ്പോഴാണ് അമിത് ഷായെ കാണാന്‍ സുരേന്ദ്രന്‍ കോവളത്തെ ഹോട്ടലില്‍ എത്തിയത്.ഏറെനേരം കാത്തിരുന്ന് മടങ്ങുകയായിരുന്നു. ആര്‍ജിസിബിയില്‍ സുരേന്ദ്രന്റെ മകന്റ അനധികൃത നിയമന വാര്‍ത്ത പുറത്തുവന്നതും അമിത് ഷായെ ചൊടിപ്പിച്ചിരുന്നു.

അതേസമയം തിരുവനന്തപുരത്ത് ബിജെപി അനുഭാവികളായ പൗരപ്രമുഖരെയും മാധ്യമപ്രവര്‍ത്തകരെയും അമിത് ഷാ നേരില്‍ വിളിച്ച്‌ അഭിപ്രായം ആരായുകയും ചെയ്തിരുന്നു.കേരളത്തിലെ ബിജെപി വളരാത്തതിന്റെ കാരണങ്ങളാണ് ചര്‍ച്ച ചെയ്തത്.കൊച്ചിയില്‍ തന്റെ പൊതുയോഗത്തിന് ആള് കുറഞ്ഞത് ദേശീയ കോര്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബിജെപിയുടെ വിവിധ പരിപാടികള്‍ക്കായി ഈയാഴ്ച കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും കേരളത്തിന്റെ ചുമതലയുള്ള പുതിയ പ്രഭാരി പ്രകാശ് ജാവ്ദേക്കറും നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്.ഈ വിധം സംസ്ഥാന ഘടകത്തിന് മുന്നോട്ടുപോകാനാകില്ലെന്നാണ് ദേശീയനേതാക്കള്‍ നല്‍കിയിട്ടുള്ള സൂചന.വ്യാഴാഴ്ച പ്രകാശ് ജാവ്ദേക്കറും ഞായറാഴ്ച ജെ പി നദ്ദയും കൊച്ചിയിലെത്തും.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ആര്‍എസ്‌എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതും തൃശൂരിലും ഗുരുവായൂരിലും പ്രമുഖരെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

Back to top button
error: