NEWS

അനുനയനീക്കം വേണ്ട;ചീഫ് സെക്രട്ടറി ഗവര്‍ണറെ കണ്ടതില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇന്നലെ ഗവര്‍ണറെ കണ്ടതില്‍ അതൃപ്തി അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ അനുനയത്തിന് ശ്രമിക്കുന്നുവെന്ന സാഹചര്യം ഒരുക്കേണ്ടതില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

ചീഫ് സെക്രട്ടറി വി പി ജോയ് ഇന്നലെയാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്ബ് നടത്തിയ സന്ദര്‍ശനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

 

ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി-ഗവര്‍ണര്‍ കൂടിക്കാഴ്ച്ച അനുനയത്തിനാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.ഇതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്.

Back to top button
error: