LocalNEWS

”വനിതാ കണ്ടക്ടര്‍ മോശമായി സംസാരിച്ചു; ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിച്ചു”

കൊല്ലം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന് പരാതി. വനിതാ കണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാം ആണ് പുനലൂര്‍ ഡിവൈ.എസ്.പിക്കും കെ.എസ്.ആര്‍.ടി.സി എം.ഡിക്കും പരാതി നല്‍കിയത്.

കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് തെങ്കാശിക്ക് പോയ ബസില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ബസില്‍ യാത്രക്കാരോടു വനിതാ കണ്ടക്ടര്‍ അതിരുവിട്ടു തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടു പ്രകോപനമുണ്ടാക്കിയെന്നു ഷിബുവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.

 

 

 

 

 

Back to top button
error: