NEWS

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയിലേക്ക് പോകും.കേരളത്തിലെ സ്ഥിതിവിശേഷങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന.
വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിച്ചു.മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന്.ചീഫ്സെക്രട്ടറി വി പി ജോയ് ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.

 

 

ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഗവര്‍ണര്‍ അടുത്തമാസം ആദ്യം മാത്രമേ സംസ്ഥാനത്തേക്ക് മടങ്ങി വരികയുള്ളൂ എന്നാണ് വിവരം.

Back to top button
error: