NEWS

ഇസ്രയേലില്‍ ജോലി വാഗ്‌ദാനം;വീട്ടമ്മയിൽ നിന്നും 10 ലക്ഷം തട്ടി

തൊടുപുഴ:ഇസ്രയേലില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മുട്ടം സ്വദേശിയായ വീട്ടമ്മയില്‍നിന്ന്‌ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തൊടുപുഴയില്‍ സ്‌ഥാപനം നടത്തിവന്നിരുന്ന കൊല്ലം സ്വദേശിയായ വ്യക്‌തിയാണ്‌ വീട്ടമ്മയെ കബളിപ്പിച്ച്‌ പണം തട്ടിയെടുത്തത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്ബ്‌ നടന്ന സംഭവത്തില്‍ കഴിഞ്ഞദിവസമാണ്‌ വീട്ടമ്മ മുട്ടം സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌.
വീട്ടമ്മയുടെ പരാതിയില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ മുട്ടം പോലീസ്‌ അനേ്വഷണം ആരംഭിച്ചു.

Back to top button
error: