NEWS

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

ചേര്‍ത്തല : മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണന്‍-52 ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ചേര്‍ത്തല പതിനൊന്നാം മൈല്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മഠത്തിന് സമീപം കാലായിക്കല്‍ രാമചന്ദ്രന്‍ എന്നയാളിന് വേണ്ടി മരം മുറിക്കുമ്ബോഴാണ് അപകടം.

 

 

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.മാരാരിക്കുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: