IndiaNEWS

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഒക്ടോബര്‍ ഒന്ന് മുതൽ പുതിയ നിയമങ്ങൾ, അറിയാം വിശദവിവരങ്ങൾ

ഇത് ഓൺലൈൻ പേയ്‌മെന്റിന്റെ കാലമാണ്. സാധന സേവങ്ങൾക്കായി പലപ്പോഴും ഓൺലൈൻ പേയ്മെന്റ് ആണ് ഇന്ന് പലരും തെരെഞ്ഞെടുക്കാറുള്ളത്. ഇങ്ങനെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ  ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക, ഒക്ടോബർ ഒന്ന് മുതൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഒക്ടോബർ മുതൽ ഓൺലൈൻ പേയ്‌മെന്റുകൾക്കായി ഉപയോഗിക്കുന്ന കാർഡുകൾക്ക് ടോക്കണുകൾ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്‌ടോബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്  നിയമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ…

♦️എന്താണ് കാർഡ് ടോക്കണൈസേഷൻ…?

ആർബിഐയുടെ നിർദേശപ്രകാരം, ഇടിപാടുകളിൽ കാർഡുകളടെ യഥാർത്ഥ വിവരങ്ങൾ പങ്കിടാതെ പകരം ‘ടോക്കൺ’ എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്കുന്നതിനെയാണ് ‘കാർഡ് ടോക്കണൈസേഷൻ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

♦️ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്…?

ഇടപാടിന്റെ പ്രോസസ്സിംഗ് സമയത്ത് യഥാർത്ഥ കാർഡ് വിശദാംശങ്ങൾ വ്യാപാരിയുമായി പങ്കിടാത്തതിനാൽ ടോക്കണൈസ്ഡ് കാർഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

♦️ടോക്കണൈസേഷൻ എങ്ങനെ…?

കാർഡ് ഉടമ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങിയശേഷം, പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടർന്ന്, “secure your card as per RBI guidelines” or “tokenise your card as per RBI guidelines” എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക

♦️ടോക്കണൈസേഷൻ നിരക്കുകൾ എത്ര…?

ഈ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാർജുകളൊന്നും നൽകേണ്ടതില്ല.

♦️ആർക്കൊക്കെ ടോക്കണൈസേഷൻ നടത്താനാകും…?

അംഗീകൃത കാർഡ് നെറ്റ്‌വർക്കിലൂടെ മാത്രമേ ടോക്കണൈസേഷൻ നടത്താൻ കഴിയൂ, അംഗീകൃത സ്ഥാപനങ്ങളുടെ ലിസ്റ്റ് ആർ.ബി.ഐ വെബ്‌സൈറ്റിൽ ലഭ്യമാണ്. അതേസമയം, ടോക്കനൈസേഷന്‍ സേവനം ലഭിക്കുന്നതിന് ഉപഭോക്താവ് ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല

Back to top button
error: